ദേശീയ സംഘടനാ സെക്രട്ടറി അഫ്ലാത്തുൺ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൂത്താട്ടുകുളം: സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 2025 ഒക്ടോബർ 6 തിങ്കളാഴ്ച കുത്താട്ടുകുളത്ത് റാം മനോഹർ ലോഹിയാ –ജയപ്രകാശ് നാരായണൻ നഗരിയെന്നു പേരിട്ട വൻനിലം കുടുംബയോഗ മന്ദിരസ്ഥലത്തു നടക്കും. ഒക്ടോബർ 6 തിങ്കളാഴ്ച രാവിലെ 10:30 മണിയ്ക്ക് സംസ്ഥാന അദ്ധ്യക്ഷൻ എബി ജോൺ വൻനിലം പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ ആരംഭിയ്ക്കും. ഫേബിയാനോസ് തിർക്കിയുടെ പേരിട്ട വേദിയിൽ ദേശീയ സംഘടനാ സെക്രട്ടറി അഫ്ലാത്തുൺ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ നിർവാഹക സമിതി അംഗം അഡ്വ ജോഷി ജേക്കബ് ദേശീയ സെക്രട്ടറി സുരേഷ് നരുക്കുനി അഡ്വ ജയിമോൻ തങ്കച്ചൻ, പിഒപീറ്റർ, ഇവി ജോസഫ് എന്നിവർ പങ്കെടുക്കും. ചാക്കോ കെഎസ് പിറവം അദ്ധ്യക്ഷനും കെ.കെ.രാമൻ മാസ്റ്റർ ജനറൽകൺവീനറുമായുള്ള സ്വാഗതസംഘവും സംസ്ഥാനസമിതിയുമാണ് സമ്മേളനപരിപാടികൾക്കു നേതൃത്വം നല്കുന്നത്. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കും പ്രതിനിധി സമ്മേളനം വൈകുന്നേരം 5 മണിക്ക് സമാപിക്കും. നവംബർ 22, 23, 24 തീയതികളിൽ ഒഡീഷയിലെ തിതിലഗഢിൽ നടക്കാനിരിയ്ക്കുന്ന പതിനാലാമത് ദ്വൈവാർഷിക ദേശീയ സമ്മേളനത്തിന് മുന്നോടിയാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. -0- Post navigation സമാജവാദി ജനപരിഷത്ത് സമാജവാദി ജനപരിഷത്ത്: ലിംഗരാജ് ആസാദ് ദേശീയ പ്രസിഡന്റ്, അഫ്ളാത്തൂൺ ജനറൽ സെക്രട്ടറി